Connect with us

Malappuram

പണ്ഡിത ഇടപെടലിന്റെ ഉജ്ജ്വല മാതൃകകൾക്ക് തുടർച്ചയുണ്ടാകണം: പൊന്മള

Published

|

Last Updated

മഞ്ചേരി | സമൂഹത്തിന്റെ മത-ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കും ക്രിയാത്മകമായ സാംസ്‌കാരിക പങ്കാളിത്തത്തിനും സമന്വയ വിദ്യാഭ്യാസത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ടവർക്ക് കൂടി അവസരങ്ങൾ സാർവത്രികമാക്കിയ എം എ അബ്ദുൽഖാദിർ മുസ്ലിയാർ ഉലമാ ആക്ടിവിസത്തിന്റെ ഉജ്ജ്വല നായകനായി ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ടെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ പറഞ്ഞു. ഇതിന് പുതിയ തുടർച്ചകൾ സൃഷ്ടിക്കാൻ കൂട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സാംസ്‌കാരിക വകുപ്പ് പാപ്പിനിപ്പാറ ഹികമിയ്യ ക്യാമ്പസിൽ എം എ ഉസ്താദിന്റെ ലോകം എന്ന വിഷയത്തിൽ നടത്തിയ അക്കാദമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർത്തമാനകാലത്ത് എം എ അബ്ദുൽഖാദിർ മുസ്ലിയാരുടെ നിലപാടുകളും കാഴ്ചപ്പാടുകളും കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്ന് പൊന്മളഅബ്ദുൽ ഖാദിർ മുസ്ലിയാർ പറഞ്ഞു.

പ്രസിഡന്റ്‌സി കെ യു മൗലവി മോങ്ങം പതാക ഉയർത്തി. കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ പ്രാരംഭ പ്രാർഥന നടത്തി. ജില്ലാ പ്രസിഡന്റ്കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. എം എ ഉസ്താദിന്റെ ജീവിതവഴി-സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, രചനാ ലോകം-ഇ വി അബ്ദുർറഹ്മാൻ ഹാജി, വിദ്യാഭ്യാസ വിപ്ലവം-പി എ കെ മുഴപ്പാല, ആധ്യാത്മിക ലോകം-കെ കെ എം സഅദി ആലിപ്പറന്പ്, പ്രാസ്ഥാനിക ലോകം-വടശ്ശേരി ഹസൻ മുസ്ലിയാർ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി പി എം മുസ്തഫ കോഡൂർ സ്വഗതവും സംസ്‌കാരികം സെക്രട്ടറി കെ പി ജമാൽ കരുളായി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest