സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 0.44 ശതമാനം വര്‍ധനയുണ്ട്. 68,604 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
4,17,864 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. കണ്ണൂരിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍-99.94. വയനാട്ടിലാണ് ഏറ്റവും കുറവ്-98.4. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്-4,856. എയ്ഡഡ് സ്‌കൂളുകളില്‍ 1,291 എണ്ണം നൂറു ശതമാനം വിജയം നേടി. നൂറുമേനി കൊയ്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 439 ആണ്.
വീഡിയോ കാണാം
---- facebook comment plugin here -----