Connect with us

International

ബ്രിട്ടനിലെ ചാള്‍സ് രാജാവിന് അര്‍ബുദം; ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കില്ല

രാജപദവിയില്‍ തുടരും.

Published

|

Last Updated

ലണ്ടന്‍  | ബ്രിട്ടനിലെ ചാള്‍സ് രാജാവിന് അര്‍ബുദ രോഗം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ചാള്‍സ് രാജാവിന്റെ ഔദ്യോഗിക പരിപാടികള്‍ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. എന്നാല്‍ രാജപദവിയില്‍ തുടരും.

75കാരനായ ചാള്‍സ് രാജാവ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന് കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിലാണ് അര്‍
ബുദ രോഗം ശ്രദ്ധയില്‍പ്പെട്ടതെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. തന്റെ ചികിത്സയെക്കുറിച്ച് പൂര്‍ണ്ണമായി പോസിറ്റീവായി തുടരുന്ന അദ്ദേഹം, എത്രയും വേഗം പൊതുവേദിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. ഊഹാപോഹങ്ങള്‍ തടയുന്നതിനാണ് രോഗനിര്‍ണയം പങ്കിടാന്‍ അദ്ദേഹം തീരുമാനിച്ചത്’- ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest