International
റഷ്യയിലേക്കുള്ള കയറ്റുമതി നിരോധിച്ച് ബ്രിട്ടനും കാനഡയും
ലണ്ടന്‍ | റഷ്യയിലേക്കുള്ള കയറ്റുമതിക്ക് നിരോധനമേര്‍പ്പെടുത്തി ബ്രിട്ടനും കാനഡയും. പ്രധാന റഷ്യന്‍ ബേങ്കുകളുടെ ആസ്തികള്‍ ബ്രിട്ടന്‍ മരവിപ്പിച്ചു. റഷ്യന്‍ പൗരന്മാരുടെ ബ്രിട്ടീഷ് ആസ്തികള്‍ മരവിപ്പിക്കുമെന്ന് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
അതിനിടെ, റഷ്യക്കെതിരായ ഉപരോധത്തിന് ജി 7 രാജ്യങ്ങളുടെ അംഗീകാരമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. ജി 7 രാഷ്ട്രത്തലവന്മാരുമായി ബൈഡന്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു.
---- facebook comment plugin here -----