Connect with us

covaccine

ഇന്ത്യയുടെ കൊവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാം

Published

|

Last Updated

ലണ്ടന്‍ |  ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്സിനായ കൊവാക്സിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി. കൊവാക്സില്‍ സ്വീകരിച്ചവര്‍ക്ക് ഇനി മുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി. ഇന്ത്യക്ക് പുറമെ യുഎ ഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഇനി യു കെയില്‍ പ്രവേശിക്കാം. യു കെയില്‍ പ്രവേശിക്കാന്‍ ക്വാറന്റീന്‍ വേണ നിബന്ധനയും പിന്‍വലിച്ചു. ഇതോടെ കൊവാക്സിന്‍ സ്വീകരിച്ച വിദേശയാത്രികര്‍ക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി.

കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്സിനുകളുടെ പട്ടികയില്‍ കൊവാക്സിനും ഉള്‍പ്പെടുത്തിയത്. ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്സിനായ കൊവിഷീല്‍ഡിനും ബ്രിട്ടണ്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കൊവാക്സിന് പുറമേ ചൈനയുടെ സിനോ വാക്സിനുകളെയും ബ്രിട്ടണ്‍ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

Latest