International
ഡേവിസ് അമെസിനെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ബ്രിട്ടന്‍
ഇന്നലെ കിഴക്കന്‍ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിനു കുത്തേറ്റത്
ലണ്ടന്‍ | ബ്രീട്ടീഷ് പാര്‍ലമെന്റംഗം സര്‍ ഡേവിഡ് അമെസിനെ കൊലപ്പെടുത്തിയ സംഭവം ഭീകരാക്രമണമെന്ന് ബ്രിട്ടീഷ് പോലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തിരുന്നു.യുവാവ് ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ മറ്റ് സാഹചര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
ഇന്നലെ കിഴക്കന്‍ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിനു കുത്തേറ്റത്. ലീ -ഓണ്‍-സീയിലെ ബെല്‍ഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലായിരുന്നു പൊതുയോഗം ചേര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്ന് ഒരു കത്തിയും കണ്ടെത്തിയതായി എസെക്‌സ് പോലീസ് അറിയിച്ചു.ഗര്‍ഭഛിദ്രത്തിനെതിരേയുള്ള പ്രചാരണത്തില്‍ മുന്‍പന്തിയിലുള്ളയാളാണ് കത്തോലിക്കനായ സര്‍ ഡേവിസ് അമെസ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയംഗമായ സര്‍ ഡേവിഡ് അമെസ് 1983 മുതല്‍ പാര്‍ലമെന്റംഗമാണ്.