Connect with us

International

ടെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് ബ്രിട്ടിഷ് എയര്‍വേഴ്‌സ്

ടെല്‍ അവീവിന് ചുറ്റും റോക്കറ്റാക്രമണം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇസ്‌റാഈല്‍ വിമാനത്താവള വക്താവ് പ്രതികരിച്ചു

Published

|

Last Updated

ലണ്ടന്‍| ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസ് തല്‍കാലത്തേക്ക് നിര്‍ത്തിവെച്ച് ബ്രിട്ടിഷ് എയര്‍വേഴ്‌സ്. കഴിഞ്ഞ ദിവസം സുരക്ഷാ കാരണങ്ങളാല്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ട് മുന്‍പ് തിരിച്ചുവിട്ടിരുന്നു. ഇതോടെയാണ് തല്‍ക്കാലത്തേക്ക് ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിമാന സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുന്നത്. ബിഎ 165 എന്ന വിമാനമാണ് ഹീത്രുവിലേക്ക് തിരിച്ചയച്ചത്. ബുധനാഴ്ചയാണ് സംഭവം.

ടെല്‍ അവീവിന് ചുറ്റും റോക്കറ്റാക്രമണം നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന് വിമാനത്താവള വക്താവ് പ്രതികരിച്ചു. വിര്‍ജിന്‍ അറ്റ്‌ലാന്റികും ബുധനാഴ്ച മുതല്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. വിമാനങ്ങളുടെ സുരക്ഷയാണ് സുപ്രധാനമെന്നാണ് ബ്രിട്ടീഷ് എയര്‍വേഴ്‌സ് വക്താവ് വിശദമാക്കുന്നത്.

ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാരോട് ക്ഷമാപണം നടത്തുന്നു. പണം തിരികെ നല്‍കാനും സര്‍വ്വീസ് പുനരാരംഭിക്കുന്ന സമയത്ത് വീണ്ടും ബുക്ക് ചെയ്യുന്നതിനുള്ള അവസരം യാത്രക്കാര്‍ക്ക് നല്‍കുമെന്നും ബ്രിട്ടീഷ് എയര്‍വേഴ്‌സ് വിശദമാക്കി.

ശനിയാഴ്ച ഹമാസ്-ഇസ്‌റാഈല്‍ സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ വിവിധ അന്തര്‍ദേശീയ വിമാനങ്ങള്‍ ടെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഈസിജെറ്റ്, റൈന എയര്‍, വിസ് എയര്‍, എയര്‍ ഫ്രാന്‍സ്, ലുഫ്താന്‍സ, എമിറൈറ്റ്‌സ് വിമാനങ്ങളും ടെല്‍ അവീവിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest