International
ഇസ്റാഈൽ - ഹമാസ് സംഘർഷം കൂടുതൽ നീളരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
സാഹചര്യം മുതലെടുത്ത് ഹൂത്തികൾ ആക്രമണം രൂക്ഷമാക്കാൻ ശ്രമിക്കുന്നുവെന്നും ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുവെന്നും അദ്ദേഹം
ലണ്ടൻ | ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ നീളരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. വെടിനിർത്തൽ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗസ്സയിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ അനുവദിക്കുന്ന ഒരു സുസ്ഥിര മാനുഷിക ഉടമ്പടി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബന്ദികളാക്കപ്പെട്ട ബ്രിട്ടീഷുകാരുടെ മോചനത്തിനായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു. ബന്ദികളെ” മോചിപ്പിക്കുന്ന പ്രക്രിയ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഖത്തറുമായി ഒരു സംഭാഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ യുദ്ധം ഒരു നിമിഷം നീണ്ടുനിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സാഹചര്യം മുതലെടുത്ത് ഹൂത്തികൾ ആക്രമണം രൂക്ഷമാക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.