Kerala
സംപ്രേഷണ വിലക്ക്: മീഡിയ വണ്‍ ചാനലിന്റെ അപ്പീല്‍ ഹര്‍ജി വിധി പറയാന്‍ മാറ്റി
കേന്ദ്ര നടപടി മൗലികാവകാശ ലംഘനമെന്ന് മീഡിയവണ്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ
കൊച്ചി | സംപ്രേഷണ വിലക്കിന് എതിരെ മീഡിയ വണ്‍ ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധി പറയാന്‍ മാറ്റി. സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരാണ് വാദം കേട്ടത്.
കേന്ദ്ര നടപടി മൗലികാവകാശ ലംഘനമെന്ന് മീഡിയവണ്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു. ഭരണഘടനാപരമായ വിഷയമാണ് ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഉള്ളടക്കത്തില്‍ കുഴപ്പമുണ്ടെങ്കില്‍ അഞ്ച് തവണ മുന്നറിയിപ്പ് നല്‍കണമെന്നാണ് വ്യവസ്ഥ. പത്ത് വര്‍ഷമായി അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്ന് മീഡിയ വണ്‍ ബോധിപ്പിച്ചു.
അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ചാനലിന് വിലക്കേര്‍പ്പെടുത്തിയതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായി എ എസ് ജി അമന്‍ ലേഖി വ്യക്തമാക്കി.