Connect with us

Kerala

ഭാര്യവീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയെയും അമ്മയെയും ഉപദ്രവിച്ചു; യുവാവ് അറസ്റ്റില്‍

ആശുപത്രിയിലെത്തിയും ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

Published

|

Last Updated

പത്തനംതിട്ട |  പിണങ്ങി കഴിയുന്ന ഭാര്യയെയും മാതാവിനെയും ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പെരിങ്ങനാട് മേലൂട് പന്നി വേലിക്കല്‍ അനുരാജ് ഭവനം വീട്ടില്‍ എ ആര്‍ അനിരാജ്(34) ആണ് അറസ്റ്റിലായത്. ഭാര്യ രാജിരാജ്, അമ്മ ലക്ഷ്മി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് ഇരുവരും അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയിലെത്തിയും ഇവരെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി 8 മണിയോടെ കുരമ്പാല സൗത്ത് മയിലാടും കുളത്തിലുള്ള ഭാര്യയുടെ വീട്ടിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കസ്റ്റഡിയിലെടുക്കവെ പോലീസിനെ പ്രതി ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടു മല്‍പ്പിടിത്തത്തിലൂടെയാണ് പോലീസ് സംഘം കീഴടക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പന്തളം എസ് എച്ച് ഓ ടി ഡി പ്രതീഷ് നേതൃത്വം നല്‍കി. എസ് ഐ മാരായ അനീഷ് എബ്രഹാം, മനോജ് കുമാര്‍, സിപിഓമാരായ അജീഷ് കുമാര്‍, എസ് അന്‍വര്‍ഷ, ആര്‍ രഞ്ജിത്ത്, വിഷ്ണു എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Latest