Connect with us

Kerala

പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് അലമാരയില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു: പ്രതി പിടിയില്‍

കൊല്ലം പത്തനാപുരം കലഞ്ഞൂര്‍ ഡിപ്പോ ജംങ്ഷനില്‍ അന്‍സി മന്‍സിലില്‍ അല്‍-അമീന്‍ ഹംസയാണ് (21) ബാലരാമപുരം പോലീസിന്റെ പിടിയിലായത്.

Published

|

Last Updated

ബാലരാമപുരം|പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് അലമാരയില്‍ നിന്ന് 30 പവനിലധികം സ്വര്‍ണവും പണവും കവര്‍ന്ന പ്രതി പിടിയില്‍. കൊല്ലം പത്തനാപുരം കലഞ്ഞൂര്‍ ഡിപ്പോ ജംങ്ഷനില്‍ അന്‍സി മന്‍സിലില്‍ അല്‍-അമീന്‍ ഹംസയാണ് (21) ബാലരാമപുരം പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് മോഷണം നടന്നത്. തിരുവനന്തപുരം കോഴോട് ജിആര്‍ ഭവനില്‍ സുരേഷ് ബാബുവിന്റെ വീട്ടിലെ അലമാര കുത്തിതുറന്നാണ് പ്രതി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. 30.5 പവനോളം സ്വര്‍ണാഭരണങ്ങളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്.

സുരേഷ് ബാബുവിന്റെ സഹോദരന്റെ മകളടെ ഭര്‍ത്താവാണ് അല്‍ അമീന്‍. മോഷണം നടന്ന വീടിന്റെ തൊട്ടടുത്താണ് അല്‍ അമീന്റെ ഭാര്യവീട്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അല്‍ അമീന്‍ സ്വര്‍ണാഭരണം കവര്‍ന്ന ശേഷം പത്തനാപുരത്തേക്ക് പോകുകയായിരുന്നു. സംശയം തോന്നിയവരെയെല്ലാം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് അല്‍അമീന്‍ പിടിയിലായത്.

ഓട്ടോ തൊഴിലാളിയായ സുരേഷ് ബാബു മോഷണം നടക്കുന്ന സമയത്ത് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോയിരിക്കുകയായിരുന്നു. ഭാര്യ രേണുകയും മരുമകള്‍ താരയും തൊഴിലുറപ്പ് ജോലിക്കും പോയി. രാവിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്ഥിരമായി അണിയുന്ന മാല എടുത്ത ശേഷം അലമാര അടച്ച് താക്കോല്‍ മാറ്റി വെച്ച ശേഷമാണ് താര ജോലിക്ക് പോയത്.

ഉച്ചക്ക് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലമാര തുറന്ന് കിടക്കുന്നത് കണ്ടത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30.5 പവന്‍ സ്വര്‍ണഭരണങ്ങളും അയ്യായിരം രൂപയും മോഷണം പോയതായി കണ്ടെത്തി. തുണിക്കുള്ളില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. തൊട്ടടുത്തുള്ള അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ കൊലുസും ഒന്നര പവന്റെ വളയും നഷ്ടപ്പെട്ടിട്ടില്ല.

 

 

 

---- facebook comment plugin here -----

Latest