Connect with us

Tokyo Paralympics

വീണ്ടും വെങ്കലം; പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് എട്ടാം മെഡല്‍

ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്

Published

|

Last Updated

ടോക്യോ | പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സിംഗ് രാജ് അഥാന വെങ്കല മെഡല്‍ നേടി. ഇന്ത്യയുടെ എട്ടാം മെഡല്‍ ആണിത്. ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ രണ്ടാം മെഡല്‍ കൂടിയാണിത്.

2016 ലെ റിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യ നേടിയതിനേക്കാള്‍ ഇരട്ടി മെഡലുകള്‍ ഇതുവരെ ഇന്ത്യ ടോക്യോയില്‍ നേടി. ഇനിയും മത്സരങ്ങളില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

മുപ്പത്തിയൊന്നുകാരനായ അഥാനയുടെ കന്നി പാരാലിമ്പിക്‌സ് ആണിത്. ആദ്യ പത്ത് റൗണ്ടില്‍ 99.6 പോയിന്റ് നേടിയാണ് അഥാന വെങ്കലം സ്വന്തമാക്കിയത്. പത്തൊമ്പതുകാരിയായ ആവണി ലേഖ്ര ഷൂട്ടിംഗില്‍ മെഡല്‍ നേടിയിരുന്നു.

Latest