Connect with us

Kasargod

കുടുംബവഴക്കിനിടെ അനുജന്റെ കുത്തേറ്റു; ജ്യേഷ്ഠന്‍ മരിച്ചു

ചെമ്മനാട് മാവിലവളപ്പിലെ പേരവളപ്പില്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. അനുജന്‍ ഗംഗാധരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Published

|

Last Updated

കാസര്‍കോട് | കുടുംബവഴക്കിനിടെ അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠന്‍ മരിച്ചു. ചെമ്മനാട് മാവിലവളപ്പിലെ പേരവളപ്പില്‍ ചന്ദ്രനാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാത്രി എട്ടോടെയാണ് സംഭവം. വാക്കേറ്റത്തിനിടെ അനുജന്‍ ഗംഗാധരന്‍, ജ്യേഷ്ഠന്‍ ചന്ദ്രനെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗംഗാധരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഗുരുതരമായി പരുക്കേറ്റ ചന്ദ്രനെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസികളായ ഗോപി, മണി എന്നിവര്‍ക്ക് പരുക്കേറ്റു. മദ്യലഹരിയിലാണ് അക്രമമെന്ന് പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളുടെ മുമ്പില്‍ വെച്ചായിരുന്നു ആക്രമണം. മേല്‍പ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി.

ജ്യേഷ്ഠാനുജന്മാര്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

 

Latest