Kerala
ചാലക്കുടിയില്‍ ബൈക്ക് മൈല്‍കുറ്റിയിലിടിച്ചു; സഹോദരങ്ങള്‍ മരിച്ചു
പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്.

തൃശൂര്‍ | ചാലക്കുടിയില്‍ ബൈക്ക് മൈല്‍കുറ്റിയിലിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചോടെ പോട്ട നാടുകുന്നിലാണ് അപകടമുണ്ടായത്. മുരിങ്ങൂരിലുള്ള ബന്ധുവീട്ടില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്ത് കൊടകര ഭാഗത്തെ തങ്ങളുടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഇവര്‍. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
റോഡരികിലെ മൈല്‍കുറ്റിയിലിടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും ഇടിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
---- facebook comment plugin here -----