National
തെലങ്കാനയില്‍ ബി ആര്‍ എസ് വിയര്‍ക്കുന്നു; കോണ്‍ഗ്രസ് മുന്നേറ്റം
ബി ആര്‍ എസിനെക്കാള്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കിയിട്ടുള്ളത്.
ഹൈദരാബാദ് | തെലങ്കാനയില്‍ അധികാരത്തിലുള്ള ബി ആര്‍ എസിനെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് മുന്നേറ്റം. ഹാട്രിക് വിജയം പൂര്‍ത്തിയാക്കാമെന്ന ബി ആര്‍ എസിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്ന നിലയിലാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ആദ്യ സൂചനകള്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 70 സീറ്റുകളില്‍ മുന്നിലാണ് കോണ്‍ഗ്രസ്. 37 സീറ്റുകളില്‍ മാത്രമാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) ക്ക് ലീഡുള്ളത്.
നംവബര്‍ 30നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 119 സീറ്റിലേക്കാണ് ജനവിധി. 2,290 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്.
ബി ആര്‍ എസിനെക്കാള്‍ കോണ്‍ഗ്രസ് ഒരുപടി മുന്നിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചന നല്‍കിയിരുന്നു. സാഹചര്യങ്ങള്‍ നിരീക്ഷിക്കാന്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കോണ്‍ഗ്രസ് ഇവിടേക്ക് അയച്ചതിന് ഫലമുണ്ടാകുമെന്നു തന്നെയാണ് ഫല സൂചനകള്‍ നല്‍കുന്നത്. ചെറിയ ഭൂരിപക്ഷത്തോടെയാണെങ്കിലും തെലങ്കാനയില്‍ കോണ്‍ഗ്രസ് അനായാസം ഭരണം നേടുമെന്നാണ് ശിവകുമാര്‍ പ്രതികരിച്ചിട്ടുള്ളത്. എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയം നടത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ശിവകുമാറിനെ അയച്ചിരിക്കുന്നതാണെന്നാണ് ബി ജെ പി ആരോപണം.
2014ല്‍ സംസ്ഥാനം രൂപവത്കരിക്കപ്പെട്ട ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ബി ആര്‍ എസിനായിരുന്നു വിജയം.