Connect with us

National

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ബിജെപിയില്‍ ചേരുമെന്ന് ബി ആര്‍ എസ് നേതാവ് കെ ടി രാമറാവു

നിലവിലെ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുന്‍ ബി.ആര്‍.എസ് സര്‍ക്കാറിന്റെ കാലത്തെ അഴിമതികള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്

Published

|

Last Updated

ഹൈദരാബാദ് | ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി ബി.ജെ.പിയില്‍ ചേരുമെന്ന് ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജ്യേഷ്ഠനാണെന്ന് രേവന്ത് റെഡ്ഡി പറയുന്നതായും അദ്ദേഹം ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ല. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തിന് ശേഷം ബി.ജെ.പിയിലേക്ക് കൂറുമാറുന്ന സംസ്ഥാനത്തെ ആദ്യത്തെ കോണ്‍ഗ്രസ് നേതാവായിരിക്കും രേവന്ത് റെഡ്ഡിയെന്നും കെ.ടി.ആര്‍ പറഞ്ഞു.

നിലവിലെ സര്‍ക്കാര്‍ നടത്തുന്ന അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മുന്‍ ബി.ആര്‍.എസ് സര്‍ക്കാറിന്റെ കാലത്തെ അഴിമതികള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മികച്ച ഭരണം നല്‍കുന്നതില്‍ രേവന്ത് റെഡ്ഡി പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.