Connect with us

National

ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ക്രൂരമായ ആക്രമണം

വീട്ടിലേക്ക് വരുന്നതിനിടെ നാലുപേര്‍ സംഘം ചേര്‍ന്ന് അലിയെ ആക്രമിക്കുകയായിരുന്നു.

Published

|

Last Updated

ചിക്കോഗോ | അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ കവര്‍ച്ചക്കാരുടെ ക്രൂര ആക്രമണം. സയ്യിദ് മസാഹിര്‍ അലി എന്ന ഹൈദരാബാദ് സ്വദേശിക്കാണ് ആക്രമണത്തില്‍ ക്രൂരമായി പരിക്കേറ്റത്. ഇന്ത്യാന വെസ്ലിയന്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി.

വീട്ടിലേക്ക് വരുന്നതിനിടെ നാലുപേര്‍ സംഘം ചേര്‍ന്ന് അലിയെ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്ത് വായില്‍നിന്നും മൂക്കില്‍നിന്നും ചോരയൊലിക്കുന്ന നിലയില്‍ യുവാവിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സഹായം അഭ്യര്‍ഥിച്ചുകൊണ്ട് അലി പുറത്തുവിട്ട വീഡിയോയില്‍ അക്രമികള്‍ അലിയുടെ കൈയ്യിലുണ്ടായിരുന്ന പണം കൊള്ളയടിച്ചതായും പറയുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അലിയുടെ ഭാര്യ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ അനുമതി നല്‍കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നിവേദനം നല്‍കി. ഭര്‍ത്താവിന്റെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നതിന് വിഷയത്തില്‍ ഇടപെടണമെന്നുമാണ് നിവേദനത്തില്‍ പറയുന്നത്.

Latest