Connect with us

National

അഞ്ചാംക്ലാസുകാരിക്കു നേരെ ക്രൂര മര്‍ദനം; അച്ഛന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്

കുട്ടിയുടെ കൈത്തണ്ടയിലും പുറത്തും അരക്കെട്ടിലുമാണ് അധ്യാപിക ചൂരല്‍ ഉപയോഗിച്ച് പലതവണയായി അടിച്ചത്.

Published

|

Last Updated

മുംബൈ | ക്ലാസില്‍ സംസാരിച്ചെന്നും പിന്നിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നും ആരോപിച്ച് അഞ്ചാംക്ലാസുകാരിയെ ക്രൂരമായി മര്‍ദിച്ച അധ്യാപികക്കെതിരെ കേസെടുത്ത് പോലീസ്. മുംബൈയിലെ ചെമ്പൂരിലെ ഒരു വിദ്യാലയത്തിലാണ് സംഭവം.

കുട്ടിയെ ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്.കുട്ടിയുടെ കൈത്തണ്ടയിലും പുറത്തും അരക്കെട്ടിലുമാണ് അധ്യാപിക പലതവണയായി അടിച്ചത്. അധ്യാപികയുടെ അതിക്രമത്തില്‍ കുട്ടിക്ക് ക്രൂരമായി പരുക്കുപറ്റിയെന്നും പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

അധ്യാപികക്കെതിരെ ഭാരതീയ ന്യായ സംഹിതയിലേയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേയും വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

Latest