National
ഭാര്യക്ക് ക്രൂരമര്‍ദനം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വിവേക് ബിന്ദ്രക്കെതിരെ കേസ്
ഡിസംബര്‍ ആറിനാണ് വിവേക് ബിന്ദ്രയും യാനികയും തമ്മിലുള വിവാഹം നടന്നത്.
ന്യൂഡല്‍ഹി | ഭാര്യയെ ക്രൂരമര്‍ദനത്തിനിരയാക്കിയ മോട്ടിവേഷനല്‍ പ്രഭാഷകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിവേക് ബിന്ദ്രക്കെതിരെ കേസ്. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സി.ഇ.ഒയാണ് വിവേക്. ഭാര്യ യാനികയെ ക്രൂരമായി മര്‍ദിച്ച് ചെവിക്കല്ല് അടിച്ചു തകര്‍ത്തെന്ന പരാതിയില്‍ വിവേകിനെതിരെ ഗാര്‍ഹിക പീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്.
വിവേകും അമ്മയുമായി തര്‍ക്കം ഉണ്ടാവുകയും തര്‍ക്കം രൂക്ഷമായപ്പോള്‍ ഇത് പരിഹരിക്കാന്‍ ശ്രമിച്ച യാനികയെ വിവേക് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. യാനികയുടെ സഹോദരന്‍ വൈഭവ് ക്വാത്രയാണ് സംഭവത്തില്‍ നോയിഡ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പ്രതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 323, 325, 504 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
വിവേകിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ശരീരത്തിലുണ്ടായ മുറിവുകള്‍ കാണിച്ച് ഇതിനോടകം യാനിക ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. അപാര്‍ട്ട്മെന്റിനു പുറത്ത് ഭാര്യയുമായി വിവേക് തര്‍ക്കത്തിലേര്‍പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മര്‍ദനത്തെ തുടര്‍ന്ന് യാനിക കൈലാഷ് ദീപക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഡിസംബര്‍ ആറിനാണ് വിവേക് ബിന്ദ്രയും യാനികയും തമ്മിലുള വിവാഹം നടന്നത്.