Connect with us

National

ബിഎസ്എഫ് ജവാന്‍ പാകിസ്താന്‍ പിടിയിലായിട്ട് അഞ്ചാം ദിവസം; നയതത്ര ഇടപെടലുകള്‍ തുടരുന്നു

പി കെ ഷായുടെ തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തില്‍ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ കാണുമെന്ന് ജവാന്റെ ഭാര്യ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ബിഎസ്എഫ് ജവാന്‍ പാകിസ്താന്റെ പിടിയിലായിട്ട് അഞ്ചാം ദിവസം. പഞ്ചാബ് അതിര്‍ത്തിയില്‍വച്ചാണ് പാക് റേഞ്ചേഴ്‌സ് ബിഎസ്എഫ് ജവാനെ പിടികൂടിയത്. ബിഎസ്എഫ് ജവാന്‍ പി കെ ഷായുടെ തിരിച്ചുവരവ് വൈകുന്ന സാഹചര്യത്തില്‍ പഞ്ചാബിലെത്തി ഉദ്യോഗസ്ഥരെ കാണുമെന്ന് ജവാന്റെ ഭാര്യ അറിയിച്ചു. തിരിച്ചുവരവിന് സാധ്യമായതൊക്കെ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്ന് ഷായുടെ മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം ജവാന്റെ ഭാര്യയെയും മാതാപിതാക്കളെയും ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ നേരില്‍കണ്ടിരുന്നു. ഷായെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചു. ജവാനെ കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.

182ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ ആണ് പി കെ ഷാ. അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ച് കടന്നപ്പോഴാണ് പാകിസ്താന്‍ റേഞ്ചേഴ്സ് ഷായെ കസ്റ്റഡിയിലെടുത്തത്.

 

 

Latest