Connect with us

National

ബിഎസ്പി എം പി ഡാനിഷ് അലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി

Published

|

Last Updated

ന്യൂഡൽഹി | ബഹുജൻ സമാജ് പാർട്ടി എംപി ഡാനിഷ് അലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കാണിച്ച് അദ്ദേഹത്തിന് കത്ത് നൽകുകയായിരുന്നു. അംറോഹയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ് ഡാനിഷ് അലി.

പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായി ഒരു പ്രസ്താവനയും നടത്തരുതെന്ന് ഡാനിഷ് അലിയോട് പലതവണ വാക്കാൽ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം തുടർച്ചയായി പാർട്ടിക്കെതിരെ പ്രവർത്തിക്കുകയാണെന്നും മിശ്ര കത്തിൽ ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ അഭ്യർത്ഥന പ്രകാരമാണ് അദ്ദേഹത്തിന് അംറോഹയിൽ നിന്ന് ബിഎസ്പി സ്ഥാനാർത്ഥിയായി ടിക്കറ്റ് നൽകിയതെന്നും കത്തിൽ പറയുന്നു.

സെപ്തംബർ 21ന് ലോക്‌സഭയിൽ ‘ചന്ദ്രയാൻ-3ന്റെ വിജയവും ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ബിജെപി എംപി രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരെ ആക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചത് അടുത്തിടെ വിവാദമായിരുന്നു. വിഷയത്തിൽ പിന്നീട് ബിധുരി ഖേദം പ്രകടിപ്പിച്ചു.

Latest