Connect with us

National

ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി

ബിഎസ്പിയുടെ ഈ പ്രഖ്യാപനം ബിജെപിക്ക് ആശ്വാസമാകും. ബിജെപിയും ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പെട്ട ത്രികോണ മത്സരമാകും കൂടുതല്‍ മണ്ഡലങ്ങളിലും.

Published

|

Last Updated

ന്യൂഡല്‍ഹി| ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് കയ്‌പേറിയ അനുഭവമുണ്ടായെന്ന് ബിഎസ്പി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ ചതുഷ്‌ക്കോണ മത്സരത്തിനാണ് ഇതോടെ ഒരുങ്ങുന്നത്.

ഉത്തര്‍പ്രദേശില്‍ 2017 ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ഒന്നിച്ചായിരുന്നു. അതിന് ശേഷം 2019 ല്‍ മായാവതിയും അഖിലേഷും ഒറ്റക്കെട്ടായി നിന്നു. എന്നാല്‍ ആ സഖ്യം ഇനിയില്ലെന്നാണ് ബിഎസ്പിയുടെ പ്രഖ്യാപനം. അഖിലേഷ് യാദവ് പാര്‍ട്ടിയോട് നീതി കാട്ടിയില്ലെന്നാണ് ബിഎസ്പി ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയുടെ പ്രതികരണം. അഖിലേഷ് യാദവില്‍ നിന്നുണ്ടായത് നല്ല അനുഭവമല്ലെന്നും ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കമെന്നുമാണ് ബിഎസ്പി പ്രഖ്യാപനം.

ബിഎസ്പിയുടെ ഈ പ്രഖ്യാപനം ബിജെപിക്ക് ആശ്വാസമാകും. ബിജെപിയും ബിഎസ്പിയും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പെട്ട ത്രികോണ മത്സരമാകും കൂടുതല്‍ മണ്ഡലങ്ങളിലും. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ ചതുഷ്‌ക്കോണ മത്സരവും നടക്കും.

Latest