Connect with us

up election

മുന്നില്‍ നില്‍ക്കാന്‍ മായാവതി ഇല്ലാതെ ബി എസ് പി; യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപനം

പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി എസ് പി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ പരസ്യപ്രചരണങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും സ്ഥാനാര്‍ഥി നിര്‍ണയങ്ങളിലേക്ക് കടക്കുകയും ചെയ്തതിന് പിന്നാലെ ബി എസ് പി ക്യാമ്പില്‍ നിന്ന് നാടകീയ പ്രഖ്യാപനം. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ അധ്യക്ഷയും മുന്‍ സംസ്ഥാന മുഖ്യമന്ത്രിയുമായ മായാവതി തിരഞ്ഞെടുപ്പില്‍ മത്സരക്കില്ലെന്ന പ്രഖ്യപനവുമായി ബി എസ് പി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം പിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ബി ജെ പിയോ സമാജ് വാദി പാര്‍ട്ടിയോ അധികാരത്തിലെത്തില്ല. സര്‍ക്കാറുണ്ടാക്കുന്നത് ബി എസ് പി ആയിരിക്കുംമെന്നും സതീഷ് ചന്ദ്ര മിശ്ര അറിയിച്ചു. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും തീവ്രമായ പ്രചാരണങ്ങളിലേക്ക് മുമ്പ് സംസ്ഥാനത്ത് അധികാരത്തിലിരുന്ന പാര്‍ട്ടി നീങ്ങാതിരുന്നത് രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബി എസ് പി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ, തിരഞ്ഞെടുപ്പില്‍ വര്‍ഗീയത ആയുധമാക്കുന്ന പ്രവണത കൂടിവരികയാണെന്ന് മായാവതി അഭിപ്രായപ്പെട്ടിരുന്നു. ഈ ആശങ്കപ്പെടുത്തുന്ന നടപടികള്‍ ഇല്ലാതാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടണം. മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കാനുള്ള അധികാരത്തിലിരിക്കുന്ന ബി ജെ പിയുടെ ശ്രമങ്ങളെ ഇലക്ഷന്‍ കമ്മീഷന്‍ നിയന്ത്രിക്കണമെന്നും മായാവതി ആവശ്യപ്പെട്ടിരുന്നു.