Connect with us

union budget 2024

ബജറ്റ്: ആന്ധ്രയ്ക്കും ബിഹാറിനും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

ആന്ധ്രയുടെ വികസനത്തിനായി 15,000 കോടി രൂപ, ബിഹാറില്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 26,000 കോടി രൂപ

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ആന്ധ്രയുടെ വികസനത്തിനായി 15,000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ബിഹാറില്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 26,000 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റില്‍ ബിഹാര്‍, ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്.

ബിഹാറില്‍ പുതിയ വിമാനത്താവളങ്ങളും റോഡുകളും നിര്‍മിക്കും. ദേശീയപാതകള്‍ക്ക് കോടികളും പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബിഹാറില്‍ നിര്‍മിക്കും. ബിഹാറില്‍ 2,400 മെഗാവാട്ടിന്റെ ഊര്‍ജ പ്ലാന്റിന് 21,400 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

ബിഹാറിന് വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി രൂപ അനുവദിച്ചു. ആസാം, ഹിമാചല്‍, സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കും പദ്ധതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രളയ സഹായത്തിന് പ്രഖ്യാപനങ്ങളൊന്നുമില്ല. ബിഹാറില്‍ രണ്ട് ക്ഷേത്ര ഇടനാഴിക്ക് പദ്ധതിയായി. വിനോദ സഞ്ചാര വികസനത്തിലും ബിഹാറിന് നേട്ടമുണ്ട്. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കും.നളന്ദ സര്‍വകലാശാലയുടെ വികസനത്തിന് മുന്‍ഗണന നല്‍കും. പട്ന- പൂര്‍ണിയ, ബക്സര്‍- ബദല്‍പുര്‍, ബോധ്ഗയ- വൈശാലി എന്നീ മൂന്ന് എക്സ്പ്രസ് വേകളും ബിഹാറില്‍ പ്രഖ്യാപിച്ചു.

ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഒഡിഷ, ആന്ധപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി പൂര്‍വോദയ പദ്ധതി പ്രഖ്യാപിച്ചിച്ചു. ആന്ധ്രാപ്രദേശിന്റെ തലസ്ഥാന-അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേകാ സാമ്പത്തിക പാക്കേജ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്ധ്രയിലെ ജലസേചന പദ്ധിതിക്കും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയുടെ പിന്നാക്കമേഖലയുടെ വികസനത്തിനും സാമ്പത്തിക സഹായമുണ്ട്. അമൃത്സര്‍-കൊല്‍ക്കത്ത, ഹൈദരാബാദ്-ബെംഗളുരു വ്യവസായ ഇടനാഴികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

Latest