Kerala
ബജറ്റ്; കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ല: കെ എൻ ബാലഗോപാൽ
സംസ്ഥാന സര്‍ക്കാരുകളോട് തുല്യനീതി ഇല്ലാത്ത ബജറ്റ് പ്രഖ്യാപനമാണ് ഉണ്ടായത്.
തിരുവനന്തപുരം | കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണനപോലും ഉണ്ടായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
സംസ്ഥാന സര്‍ക്കാരുകളോട് തുല്യനീതി ഇല്ലാത്ത ബജറ്റ് പ്രഖ്യാപനമാണ് ഉണ്ടായത്.വിഴിഞ്ഞത്തെ കുറിച്ച് ഒന്നും ബജറ്റില്‍ പറഞ്ഞില്ല.ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ നേരിട്ട വയനാടിനായി ഒരു പാക്കേജും ബജറ്റില്‍ ഇല്ല.ഇത് രണ്ടും അവഗണിച്ചത് ദുഖകരമാണ്.ശക്തമായ പ്രതിഷേധമുണ്ട് ഇതിലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000കോടിയാണ്. പക്ഷെ കിട്ടിയത് 33000 കോടിമാത്രമാണ്.കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. കാര്‍ഷിക മേഖലയ്ക്കും വലിയ തിരിച്ചടിയാണുണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.