National
ഹിമാചലില്‍ ബജറ്റ് പാസായി ; കോണ്‍ഗ്രസിന് താല്‍കാലിക ആശ്വാസം
ബി ജെ പി യുടെ 15 എം എല്‍ എ മാരെ സസ്‌പെന്‍ഡ് ചെയ്യുകയും 10 പേര്‍ വാക്കൗട്ട് നടത്തുകയും ചെയ്തതോടെയാണ് ബജറ്റ് പാസായത്
ഷിംല | ഹിമാചലിലെ സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. 2024 – 25 വര്‍ഷത്തെ ബജറ്റ് നിയമസഭയില്‍ പാസായി. ബി ജെ പി യുടെ 15 എം എല്‍ എ മാരെ സസ്‌പെന്‍ഡ് ചെയ്യുകയും 10 പേര്‍ വാക്കൗട്ട് നടത്തുകയും ചെയ്തതോടെയാണ് ബജറ്റ് പാസായത്.
ചൊവ്വാഴ്ച നടന്ന രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ആറ് എം എല്‍ എ മാരും മൂന്ന് സ്വതന്ത്രരും ബി ജെ പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്താണ് പരാജയ കാരണം. ഇത് ഹിമാചല്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാഴ്ത്തി. പിന്നാലെ പ്രതിപക്ഷ നേതാവ് സുഖു സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്പീക്കറെ സമീപിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ മന്ത്രി വിക്രമാദിത്യ സിങിന്റെ രാജിയും കോണ്‍ഗ്രസിന് തിരിച്ചടിയായി. എന്നാല്‍ വിക്രമാദിത്യ സിങിന്റെ രാജി അംഗീകരിക്കില്ലെന്നും അദ്ദേഹത്തിനോട് സംസാരിച്ചതായും മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംങ് സുഖു പറഞ്ഞു.
ഫെബ്രുവരി 17 ന് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംങ് സുഗു ആണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ഫെബ്രുവരി 19 മുതല്‍ 22 വരെ നാല് ദിവസമാണ് ബജറ്റില്‍ ചര്‍ച്ചകള്‍ നടന്നത്.