Connect with us

central budget

ബജറ്റ്: യുവാക്കളുടെ ആഗ്രഹ സഫലീകരണത്തിന് മുന്‍തൂക്കം നല്‍കും

അടുത്ത നൂറു വര്‍ഷത്തെ വികസനത്തിന്റെ ബ്ലൂപ്രിന്റാകും ബജറ്റ്

Published

|

Last Updated

ന്യൂഡല്‍ഹി | യുവാക്കളുടെ ആഗ്രഹ സഫലീകരണത്തിന് മുന്‍തൂക്കം നല്‍കുമെന്നു കേന്ദ്ര ബജറ്റ് പ്രഖ്യാപനം. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണു ലക്ഷ്യമെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

അടുത്ത നൂറു വര്‍ഷത്തെ വികസനത്തിന്റെ ബ്ലൂപ്രിന്റാകും ബജറ്റ്. രാജ്യത്ത് 157 നഴ്‌സിങ്ങ് കോളജുകള്‍ സ്ഥാപിക്കും. അരിവാള്‍ കോശ രോഗം നിര്‍മാര്‍ജനം ചെയ്യും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രത്യേക ഫണ്ട് അനുവദിക്കും. മത്സ്യ രംഗത്തെ വികസനത്തിനായി 6000 കോടി നല്‍കും. യുവാക്കള്‍ക്ക് മതിയായ അവസരം നൽകും. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി. കാര്‍ഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടി. യുവ കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ ഫണ്ട്.

 

Latest