Connect with us

Kerala

ബജറ്റ്: കേന്ദ്രമന്ത്രിമാരുടെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

കേരളത്തില്‍ നിന്നും കേന്ദ്ര മന്ത്രിയുണ്ടാകുമ്പോള്‍ അവര്‍ സംസ്ഥാനത്തിന് എന്തെങ്കിലും നേടിത്തരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

കോട്ടയം | കേന്ദ്ര ബജറ്റില്‍ കേരളത്തിന് കാര്യമായൊന്നും നീക്കിവെക്കാതിരുന്നതില്‍ കേന്ദ്രമന്ത്രിമാരുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. കേരളം പിന്നാക്ക സംസ്ഥാനമാണെങ്കില്‍ സഹായം ലഭിക്കുമെന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്നും കേന്ദ്ര മന്ത്രിയുണ്ടാകുമ്പോള്‍ അവര്‍ സംസ്ഥാനത്തിന് എന്തെങ്കിലും നേടിത്തരുമെന്നാണ് നാം പ്രതീക്ഷിക്കുന്നത്. കേരളം കൈവരിച്ച പുരോഗതി ഈ നാട്ടിലെ ജനങ്ങളുടെ കഷ്ടപ്പാടിന്റെയും പ്രയാസത്തിന്റെയും ഫലമാണ്.

വിവാദ പ്രസ്താവന പിന്‍വലിച്ച് കേന്ദ്ര മന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Latest