Connect with us

National

ബജറ്റ് സമ്മേളനം: സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി

പാര്‍ലമെന്റ് ഇന്ന് രാവിലെ ചേര്‍ന്നതിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് കോണ്‍ഗ്രസ് എംപിയും യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധി പാര്‍ലമെന്റിലെത്തി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം പുനരാരംഭിച്ചത്. പാര്‍ലമെന്റ് ഇന്ന് രാവിലെ ചേര്‍ന്നതിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവെച്ചു.

ലണ്ടനില്‍ നടത്തിയ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സഭാ നേതാവ് പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വെച്ചു. ഇതേത്തുടര്‍ന്നാണ് സഭ നിര്‍ത്തിവെച്ചത്. ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പാദം ഏപ്രില്‍ 6 വരെ തുടരും.

 

Latest