Connect with us

National

മോദി സര്‍ക്കാരിന്റെ കസേര സംരക്ഷിക്കാനുള്ള ബജറ്റ്; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് പ്രകടന പത്രികയും മുന്‍ ബജറ്റുകളും പകര്‍ത്തിയതാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം.

Published

|

Last Updated

ന്യൂഡല്‍ഹി | മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ കേന്ദ്ര ബജറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് മോദി സര്‍ക്കാരിന്റെ കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

കോണ്‍ഗ്രസ് പ്രകടന പത്രികയും മുന്‍ ബജറ്റുകളും പകര്‍ത്തിയതാണ് ഇന്നത്തെ ബജറ്റ് പ്രഖ്യാപനം. മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്‍ സഖ്യകക്ഷികള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

പ്രഖ്യാപിച്ച ആനുകൂല്യങ്ങളെല്ലാം മുതലാളിമാരെ പ്രീതിപ്പെടുത്തുന്നതിന്  വേണ്ടിയുള്ളതാണെന്നും സാധാരണക്കാര്‍ക്കായി യാതൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.സമൂഹമാധ്യമമായ എക്‌സിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

 

 

Latest