Kerala
അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി; ജനം പരിഭ്രാന്തരായി
റോഡരികിലുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും പോത്ത് തകര്‍ത്തു

അമ്പലപ്പുഴ | അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടി. ചെറിയ പെരുന്നാളിന്റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയില്‍ നിന്ന് വിരണ്ടോടുകയായിരുന്നു.
റോഡരികിലുണ്ടായിരുന്ന നിരവധി ഇരുചക്ര വാഹനങ്ങളും പോത്ത് തകര്‍ത്തു. ഇതോടെ ജനം മണിക്കൂറുകളോളം മുള്‍മുനയില്‍. വളഞ്ഞവഴിയില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ഈ സമയത്ത് ഇറച്ചിക്കടയ്ക്ക് മുന്നിലും വളഞ്ഞവഴി ജംഗ്ഷനിലുമായി നൂറു കണക്കിന് പേരുണ്ടായിരുന്നു. പോത്ത് വിരണ്ടോടിയതോടെ നാട്ടുകാരും ഭയപ്പാടോടെ ചിതറിയോടി.
ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷം സമീപത്തെ സര്‍വീസ് സ്റ്റേഷന്റെ വാട്ടര്‍ ടാങ്കറില്‍ വീണ പോത്തിനെ മറ്റൊരു സ്ഥലത്തെത്തിച്ച് അറുക്കുകയായിരുന്നു.
---- facebook comment plugin here -----