buffer zone
ബഫര്‍ സോണ്‍: വനം വകുപ്പ് വിദഗ്ധ സമിതി രൂപവത്കരിച്ചു
ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ആണ് സമിതി ചെയര്‍മാന്‍.

തിരുവനന്തപുരം | വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന ബഫര്‍ സോണ്‍ വിഷയത്തിൽ വിദഗ്ധ സമിതിയെ നിയമിച്ച് വനം വകുപ്പ്. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ആണ് സമിതി ചെയര്‍മാന്‍. ഫീല്‍ഡ് പരിശോധനക്ക് വേണ്ടിയാണ് വിദഗ്ധ സമിതിയെ രൂപവ്തകരിച്ചതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റ് നിര്‍മാണങ്ങള്‍ തുടങ്ങിയവ സമിതി ശേഖരിക്കും. പരിസ്ഥിതി, തദ്ദേശസ്വയം ഭരണ വകുപ്പുകളിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ വനം വകുപ്പ് മേധാവി ജയിംസ് വര്‍ഗീസ് ഐ എഫ് എസ് (റിട്ട.) എന്നിവരാണ് സമിതി അംഗങ്ങള്‍.
---- facebook comment plugin here -----