buffer zone
ബഫർ സോൺ: ജനവാസ മേഖലകളെ ഒഴിവാക്കാൻ കേന്ദ്രം നടപടികൾ സ്വീകരിക്കുമെന്ന് വനം മന്ത്രി
സുപ്രീം കോടതിയിൽ കേരളം ഹരജി നൽകുമെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതിയിൽ കേരളം ഹരജി നൽകുമെന്നും മന്ത്രി പറഞ്ഞു. ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുള്ള പരിഷ്‌കരിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും അപ്രകാരം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയും വേണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
01.01.1977ന് മുന്‍പ് വനഭൂമി കൈവശമുള്ള കുടിയേറ്റ കര്‍ഷകര്‍ക്ക് 1970.41 ഹെക്ടര്‍ വനഭൂമി പതിച്ചുകൊടുക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനും നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ മാത്രം 6362 കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനായി വനം വകുപ്പ് സമര്‍പ്പിച്ച അപേക്ഷയാണ് കേന്ദ്ര സര്‍ക്കാറിന്റ അനുമതിയ്ക്കായി നിലവിലുള്ളതെന്നും വനം മന്ത്രി പറഞ്ഞു.