Connect with us

Kerala

ബഫര്‍ സോണ്‍: പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് ജോസ് കെ മാണി

സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ ആവശ്യം.

Published

|

Last Updated

കോട്ടയം | ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടിനല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ജോസ് കെ മാണി. പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ ആവശ്യം. പകുതിയോളം പരാതികളില്‍ പോലും സ്ഥലപരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സമയപരിധി നീട്ടിനല്‍കുന്നതാണ് ഉചിതമെന്ന് ജോസ് കെ മാണി പറഞ്ഞു.

ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ ഭൂപടത്തില്‍ വിട്ടുപോയ നിര്‍മിതികളെ കുറിച്ചുള്ള വിവരം ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി ഇന്ന് വൈകീട്ടാണ് അവസാനിക്കുന്നത്. എന്നാല്‍, വയനാട് ഉള്‍പ്പെടെ പലയിടത്തും ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായിട്ടില്ല. മിക്ക പഞ്ചായത്തുകളും ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിനോട് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.