Editors Pick
ബഫർ സോൺ: ഇളവ് തേടിയുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
23 സംരക്ഷിത മേഘലകൾക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്
ന്യൂഡൽഹി | ബഫർ സോൺ വിഷയത്തിൽ ഇളവ് തേടി കേരളമടക്കം സംസ്ഥാനങ്ങൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 23 സംരക്ഷിത മേഘലകൾക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് ആർ ഗവായി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിക്കുക.
സംസ്ഥാനത്തുള്ള 17 വന്യജീവി സങ്കേതങ്ങളുടേയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടേയും ബഫർ സോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം പരിസ്ഥിത മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വയനാട്, ഇടുക്കി കുമളി, മൂന്നാർ, നെയ്യാർ, പാലക്കാട്, റാന്നി എന്നീ മേഖലകളിൽ ജനങ്ങൾക്ക് ഇടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടായിരിക്കുന്നത് എന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചത്.