Connect with us

Kerala

ബുഖാരി ദഅ്‌വ കോളേജ് സ്റ്റുഡന്‍സ് യൂണിയന്‍ 'സാബിഗിന്‍സ് 24 ' സംഘടിപ്പിച്ചു

എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ബുഖാരി കാമ്പസില്‍ നടന്ന 'സാബിഗിന്‍സ് '24 എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി | 2024-25 അധ്യായന വര്‍ഷത്തെ ബുഖാരി ദഅ്വ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ സാബിക്ക് പ്രവര്‍ത്തനോദ്ഘാടനം സാബിഗിന്‍സ് ’24 സംഘടിപ്പിച്ചു. എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന പ്രതിസന്ധികളുടെ പ്രധാന കാരണം വൈജ്ഞാനിക അന്ധതയാണെന്നും ഇസ്ലാമിക പ്രബോധകര്‍ക്ക് അത് പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുന്നാസ്വിര്‍ അഹ്‌സനി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. മിഖ്ദാദ് ബാഖവി ചുങ്കത്തറ, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി, ഖാലിദ് അഹ്‌സനി ഫറോക്ക്, അബ്ദുറഊഫ് ജൗഹരി, അബ്ദുല്‍ അസീസ് സഖാഫി മുത്തേടം, അബ്ദുറശീദ് ബുഖാരി, അബ്ദുല്ല ബുഖാരി സംബന്ധിച്ചു. അനസ് ആമപ്പൊയില്‍ സ്വാഗതവും റാഷിദ് പയ്യനാട് നന്ദിയും പറഞ്ഞു.

 

Latest