Connect with us

kerala Sahithyotsav 2021

കേരള സാഹിത്യോത്സവിൽ മികവറിയിച്ച് ബുഖാരി വിദ്യാർഥികൾ

Published

|

Last Updated

കൊണ്ടോട്ടി |  ഇരുപത്തെട്ടാമത് കേരള സാഹിത്യോത്സവിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് കൊണ്ടോട്ടി ബുഖാരി ദഅ് വ കോളേജ് വിദ്യാർഥികൾ. ജൂനിയർ കഥാ രചന, കവിതാ രചന, ഫീച്ചർ റൈറ്റിംഗ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി കേരള സാഹിത്യോത്സവ് സർഗപ്രതിഭയായ മുഹമ്മദ് മിദ്‌ലാജ് ബുഖാരി നാലാം വർഷ വിദ്യാർഥിയാണ്.

അബ്ദുൽ ബാസിത് മലപ്പുറം ഈസ്റ്റ് (സീനിയർ ഫീച്ചർ റൈറ്റിങ്, ജനറൽ സ്പോട്ട് മാഗസിൻ), ആശിഖ് മലപ്പുറം ഈസ്റ്റ് (സീനിയർ മലയാള പ്രസംഗം), മുഹമ്മദ് അനസ് മലപ്പുറം ഈസ്റ്റ് (സീനിയർ സോഷ്യൽ ട്വീറ്റ്), മുബാരിശ് കോഴിക്കോട് (സീനിയർ വിപ്ലവഗാനരചന), റഈസ് ഹസ്സൻ കോഴിക്കോട് (സീനിയർ കവിതാ രചന), അബൂബക്കർ ഇ കെ മലപ്പുറം ഈസ്റ്റ് (ജനറൽ സ്പോട്ട് മാഗസിൻ), എന്നിവരും ഒന്നാം സ്ഥാനത്തിനർഹരായി.

റഫീദ് ഒ കെ മലപ്പുറം വെസ്റ്റ് (സീനിയർ ബുക് ടെസ്റ്റ്), ഉമർ മുഖ്താർ കണ്ണൂർ (സീനിയർ മലയാള പ്രസംഗം), അബ്ദുൽ ബാസിത് മലപ്പുറം ഈസ്റ്റ് (സീനിയർ വിപ്ലവഗാന രചന), അബ്ദുല്ല എം പി പാലക്കാട് (സീനിയർ പ്രബന്ധരചന ഇംഗ്ലീഷ്), മുജ്തബ സി ടി പാലക്കാട് (സീനിയർ പ്രബന്ധരചന മലയാളം), അജ്മൽ ഖാസിം കണ്ണൂർ (സീനിയർ കവിതാരചന), അസ്ജിദ് പി മലപ്പുറം ഈസ്റ്റ്
(ജൂനിയർ അറബിക് ട്രാൻസലേഷൻ), ആദിൽ സലീഖ് മലപ്പുറം വെസ്റ്റ് (ജൂനിയർ പ്രബന്ധരചന മലയാളം), എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സീനിയർ സോഷ്യൽ ട്വീറ്റിൽ മുജ്തബ സി ടി പാലക്കാട്, ജനറൽ സ്പോട്ട് മാഗസിനിൽ മുബാരിശ് പി എ കോഴിക്കോട് എന്നിവർ മൂന്നാം സ്ഥാനവും നേടി. ഉസ്താദുമാരുടെ ഇടപെടലുകളും പ്രോത്സാഹനങ്ങളും ബുഖാരി വിദ്യാർഥി സംഘടന സാബികിന് കീഴിൽ നടന്ന വിവിധങ്ങളായ പരിശീലന പരിപാടികളുമാണ് വിദ്യാർത്ഥികളെ മത്സരങ്ങൾക്ക് പ്രാപ്തരാക്കിയത്.
മലപ്പുറം വെസ്റ്റ്, പാലക്കാട്, കണ്ണൂർ, മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവുകളിൽ സർഗ്ഗപ്രതിഭാ പട്ടവും ബുഖാരി വിദ്യാർഥികൾ നേടിയിരുന്നു. വിജയികളെ കോളജ് പ്രിൻസിപ്പൾ അബൂഹനീഫൽ ഫൈസി തെന്നല അനുമോദിച്ചു.

Latest