Connect with us

National

വീണ്ടും ബുള്‍ഡോസര്‍ രാജ്: ഗുജറാത്തില്‍ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ അടക്കം പൊളിച്ചു

കൃഷ്ണഭൂമിയില്‍ കൈയേറ്റം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ് വി

Published

|

Last Updated

അഹമദാബാദ് | ഗുജറാത്തിലെ ദ്വാരകയിലെ പ്രശസ്തമായ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ അടക്കം ഒമ്പത് ആരാധനാലയങ്ങളും വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് സര്‍ക്കാര്‍ പൊളിച്ചു നീക്കി. പ്രദേശവാസികളുടെ പ്രതിഷേധത്തെ നേരിടാന്‍ ആയിരം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചായിരുന്നു പൊളിച്ചുനീക്കല്‍. കൂടാതെ ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണവും നടത്തി.

ഗുജറാത്ത് മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് നിര്‍മാണങ്ങള്‍ എന്നാരോപിച്ചാണ് നടപടി. ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ച് പിരോതന്‍ ദ്വീപിലെ നിരവധി നിര്‍മാണങ്ങളും പൊളിച്ചുനീക്കിയിട്ടുണ്ട്. കൃഷ്ണഭൂമിയില്‍ കൈയേറ്റം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സാംഘ് വി പറഞ്ഞു.

 

 

Latest