Connect with us

മത ന്യൂനപക്ഷങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ത്തു തരിപ്പണമാക്കി അവരെ അഭയാര്‍ഥികളും പരാശ്രിതരുമാക്കി മാറ്റാനുള്ള സംഘപരിവാര രാഷ്ട്രീയ ലക്ഷ്യം ഭരണകൂട പിന്‍തുണയോടെ രാജ്യത്ത് അതി തീവ്രമായി നടപ്പാക്കുന്നതിന്റെ ഭീതിതമായ ചിത്രമാണ് ഉത്തര്‍ പ്രദേശില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. ന്യുനപക്ഷ മതസ്തരുടെ പാര്‍പ്പിടങ്ങളും ജീവനോപാധികളും ബുള്‍ഡോസര്‍ കൊണ്ടു നിരത്താന്‍ അവര്‍ അവസരം കാത്തിരിക്കുകയായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച് അതിന്റെ മറവില്‍ നടപ്പാക്കുന്ന ഉന്മൂലനം പുതിയ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. അനീതി വിളിച്ചു പറയേണ്ട മാധ്യമങ്ങള്‍ മയക്കത്തില്‍ അമര്‍ന്നിരിക്കുന്നു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest