Connect with us

National

കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ബുള്‍ഡോസര്‍; റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍

കൈയേറ്റ വിരുദ്ധ നീക്കങ്ങളില്‍ ബുള്‍ഡോസര്‍ ഇപയോഗിക്കുന്നതിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ബി ജെ പിയെ വിമര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തേടിയത്

Published

|

Last Updated

ന്യൂഡല്‍ഹി | കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനോടും ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൈയേറ്റ വിരുദ്ധ നീക്കങ്ങളില്‍ ബുള്‍ഡോസര്‍ ഇപയോഗിക്കുന്നതിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ബി ജെ പിയെ വിമര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് റിപ്പോര്‍ട്ട് തേടിയത്.

ഡല്‍ഹിയിലെ കൈയേറ്റത്തിനെതിരേ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസറുകള്‍ ഉപയോഗിക്കുകയാണ്. 80 ശതമാനം ഡല്‍ഹിയുടെ ഭാഗങ്ങളും കൈയേറ്റത്തിന് കീഴിലാകുമെന്ന് കെജരിവാള്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു.

ഏപ്രില്‍ ഒന്ന് മുതല്‍ ബുള്‍ഡസോറുകള്‍ ഉപയോഗിച്ചതിനെ കുറിച്ച് സൗത്ത്, നോര്‍ത്ത്, ഈസ്റ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനോടാണ് ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയത്. ഏപ്രില്‍ 20ന് ജഹാംഗീര്‍പുരിയില്‍ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൈയേറ്റ വിരുദ്ധ നീക്കം ആരംഭിച്ചതിന് ശേഷമാണ് ഡല്‍ഹിയില്‍ ബുള്‍ഡോസര്‍ രാഷട്രീയം തലപൊക്കിയത്.

Latest