National
യു പിയില്‍ വീണ്ടും ബുള്‍ഡോസര്‍; പ്രയാഗ്‌രാജിലെ വീടുകള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു
ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി
പ്രയാഗ്‌രാജ്| ഉത്തര്‍പ്രദേശില്‍ അനധികൃത നിര്‍മാണം ആരോപിച്ച് പ്രയാഗ്‌രാജിലെ വീടുകള്‍ സര്‍ക്കാര്‍ പൊളിച്ചുനീക്കുന്നു. ബി എസ് പി എം എല്‍ എ. രാജു പാല്‍ കൊലപാതക കേസിലെ പ്രതിയും മുന്‍ എം പിയുമായ അതീഖ് അഹമ്മദുമായി ബന്ധമുള്ളവരുടെ വീടുകളാണ് പൊളിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു.
2005ല്‍ ബി എസ് പി എം എല്‍ എ. രാജു പാലിനെ കൊലപ്പെടുത്തിയ കേസില്‍ ഗുജറാത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് അതീഖ് അഹമ്മദ്.
ഇതേ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയതും അതീഖ് അഹമ്മദിന്റെ കൂട്ടാളികളാണെന്നാണ് യു പി പോലീസിന്റെ കണ്ടെത്തല്‍.
---- facebook comment plugin here -----