Connect with us

Kerala

ഒന്നര കിലോ കഞ്ചാവുമായി 'ബുള്ളറ്റ് ലേഡി' പിടിയില്‍

ബുള്ളറ്റ് ലേഡി എന്ന് നാട്ടില്‍ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകള്‍ നടത്തിയിരുന്നു

Published

|

Last Updated

കണ്ണൂര്‍ |  പയ്യന്നൂരില്‍ വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവതിയെ എക്സൈസ് പിടിയില്‍ പയ്യന്നൂര്‍ മുല്ലക്കോട് സ്വദേശിനി നിഖില(29)യെയാണ് തളിപ്പറമ്പ എക്സൈസ്  പിടികൂടിയത്. ബുള്ളറ്റ് ലേഡി എന്ന് നാട്ടില്‍ അറിയപ്പെടുന്ന നിഖില ധാരാളം യാത്രകള്‍ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു.

നിഖിലയുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലല്‍ വീട് വളഞ്ഞ് നടത്തിയ പരിശോധനയില്‍ ബാഗിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ചെറു പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു നിഖിലയുടെ രീതി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Latest