Connect with us

National

ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍

പത്ത് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 27നാണ് ഇയാള്‍ കേരളത്തിലെ ജയിലില്‍ നിന്നും മോചിതനായത്.

Published

|

Last Updated

ന്യൂഡല്‍ഹി| കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ മോഷണക്കേസില്‍ വീണ്ടും അറസ്റ്റില്‍. ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പൊലീസ് സ്റ്റേഷനിലാണ് ഇന്നലെ ബണ്ടിചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 27നാണ് ഇയാള്‍ കേരളത്തിലെ ജയിലില്‍ നിന്നും മോചിതനായത്.

കേരളത്തില്‍ നിന്നും മോചിക്കപ്പെട്ട ശേഷം ഇയാളെ കോയമ്പത്തൂരിലെ ജയിലിലേക്ക് മാറ്റിയെങ്കിലും അവിടെയുള്ള കേസുകളില്‍ ബണ്ടി ചോറിനെ വെറുതെ വിടുകയായിരുന്നു.

തുടര്‍ന്ന് ബണ്ടി ചോര്‍ ഡല്‍ഹിയിലേക്കെത്തി മോഷണം തുടരുകയായിരുന്നു. ചിത്തരഞ്ജന്‍ പാര്‍ക്കില്‍ നടന്ന ചില മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ബണ്ടി ചോര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ മാനസികമായി ചില പ്രശ്നങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ടെന്ന്പൊലീസ് വ്യക്തമാക്കി.

അദ്ദേഹത്തിന്റെ അറസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയായെന്നും വൈദ്യ പരിശോധന നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ഇപ്പോള്‍ ബണ്ടി ചോറിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

പ്രശസ്ത അഭിഭാഷകന്‍ ആളൂരാണ് ബണ്ടി ചോറിനായി കേസുകള്‍ വാദിച്ചിരുന്നത്.