Connect with us

Alappuzha

ബണ്ടി ചോര്‍ ആലപ്പുഴയിലെത്തിയതായി സൂചന; ദൃശ്യങ്ങള്‍ സ്വകാര്യ ബാറിലെ സി സി ടി വിയില്‍

എത്തിയത് അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറില്‍. സമീപത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവി ജാഗ്രതാ നിര്‍ദേശം നല്‍കി.

Published

|

Last Updated

അമ്പലപ്പുഴ | കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലെത്തിയതായി സൂചന. അമ്പലപ്പുഴ നീര്‍ക്കുന്നത്ത് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാറില്‍ കഴിഞ്ഞ രാത്രി ബണ്ടി ചോര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഉടന്‍ തന്നെ ബാറിലെ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്ന് സമീപത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവി ജാഗ്രതാ നിര്‍ദേശം നല്‍കി.

രാജ്യത്തുടനീളം കവര്‍ച്ചകള്‍ നടത്തിവന്നിരുന്ന സ്ഥിരം മോഷ്ടാവായ ബണ്ടി ചോര്‍ 2013ല്‍ തിരുവനന്തപുരത്ത് കവര്‍ച്ച നടത്തിയതിന് പോലീസ് പിടിയിലാവുകയും പത്ത് വര്‍ഷത്തെ തടവുശിക്ഷക്ക് ശേഷം പുറത്തിറങ്ങുകയും ചെയ്തിരുന്നു.

ഇയാളെ കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റിയെങ്കിലും അവിടെ നിന്ന് ഇറങ്ങിയോയെന്ന് വ്യക്തമല്ല. രാജ്യത്ത് അഞ്ഞൂറിലധികം കേസുകളാണ് ബണ്ടി ചോറിന്റെ പേരിലുള്ളത്.