Connect with us

Kerala

തിരുവല്ലയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം

സംഭവത്തെ തുടര്‍ന്ന് തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു

Published

|

Last Updated

തിരുവല്ല | അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.പുനക്കുളത്ത് ജോജി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരം രൂപയുമാണ് മോഷണം പോയത്. ജോജിയും കുടുംബവും ദുബൈയിലാണ്.

ജോജിയുടെ മാതാവ് മറിയാമ്മ മാത്രമാണ് ചുമത്രയിലെ വീട്ടില്‍ താമസിച്ചിരുന്നത്. ബുധനാഴ്ച വീട് പൂട്ടി മറിയാമ്മ ബന്ധുവീട്ടില്‍ പോയപ്പോഴാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മുന്‍ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടക്കള്‍ വീടിനകത്ത് പ്രവേശിച്ചത്.വീടിന് മുമ്പില്‍ സ്ഥാപിച്ച സിസിടിവികളും മോഷ്ടാക്കള്‍ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

Latest