Connect with us

Business

ബുര്‍ജീല്‍ ഹോള്‍ഡിങ്സ്; ലോക സാമ്പത്തിക ഫോറത്തില്‍ വമ്പന്‍ പ്രഖ്യാപനവുമായി വി പി എസ് ഹെല്‍ത്ത് കെയര്‍

യു എ ഇ, ഒമാന്‍, ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള സംരംഭങ്ങളെല്ലാം ഇനി ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളില്‍ ഒന്നിന്റെ ഭാഗമാകും.

Published

|

Last Updated

ദാവൂസ് | യു എ ഇ ആസ്ഥാനമായ വി പി എസ് ഹെല്‍ത്ത് കെയര്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പുതിയ സംരംഭം പ്രഖ്യാപിച്ചു. ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിലാണ് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് എന്ന പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം. യു എ ഇ, ഒമാന്‍, ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ മറ്റു രാജ്യങ്ങള്‍ എന്നിവിടങ്ങളിലുള്ള സംരംഭങ്ങളെല്ലാം ഇനി ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളില്‍ ഒന്നിന്റെ ഭാഗമാകും.

വി പി എസ് ഹെല്‍ത്ത് കെയറിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്പനിയാകും ഏകോപിപ്പിക്കുക. ഒറ്റ സംവിധാനത്തിനു കീഴില്‍ എല്ലാ മേഖലകളിലേയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സിലൂടെ സാധിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ‘ഒറ്റ ജാലകത്തിലൂടെ മുഴുവന്‍ ആരോഗ്യ ആവശ്യങ്ങളും ഇതോടെ സാധ്യമാകും. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കുള്ള യാത്രയില്‍ ഈ സംവിധാനമായിരിക്കും സ്ഥാപനത്തിന്റെ അടിത്തറ. ഇതു ഗള്‍ഫ് സഹകരണ കൗണ്‍സിലിലും പുറത്തും വളര്‍ച്ച വേഗത്തിലാക്കും. ദാവൂസില്‍ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് ഇതിനു തുടക്കമിടാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഉയരാനും വളരാനും വികസിക്കാനുമുള്ള ഞങ്ങളുടെ ലക്ഷ്യത്തെ കൂടി പ്രതിനിധീകരിക്കുകയാണ് ഈ പ്രഖ്യാപനം.’ ഡോ. ഷംഷീര്‍ പറഞ്ഞു.

ബുര്‍ജീല്‍ ഹോള്‍ഡിങ്സിന് കീഴില്‍ വിവിധ മേഖലകളിലെ അറുപതോളം സ്ഥാപനങ്ങളാണ് ഉണ്ടാവുക. ബുര്‍ജീല്‍ ഹോസ്പിറ്റല്‍സ്, മെഡിയോര്‍ ഹോസ്പിറ്റല്‍സ്, എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍സ്, ലൈഫ് കെയര്‍ ഹോസ്പിറ്റല്‍സ്, തജ്മീല്‍ എന്നിവയെല്ലാം ഈ സംരംഭത്തിനു കീഴിലാകും. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി യു എ ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്. യൂറോപ്യന്‍ ഓങ്കോളജി സൊസൈറ്റിയുടെ (എസ്മോ) അംഗീകാരമുള്ള ഏക സ്ഥാപനവുമാണ്. വിവിധ സംരംഭങ്ങള്‍ക്കു പുറമെ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് യു എ ഇയിലെ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക് ശൃംഖലയായും മാറും. യു എ ഇയിലെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ കേന്ദ്രവും ഇതാണ്. യു എ ഇയിലെ ഏറ്റവും വലിയ മാതൃ ശിശു ചികിത്സാ ശൃംഖലയും ഈ സംരംഭത്തിന്റെ കീഴില്‍ വരും.

15 വര്‍ഷമായി മധ്യകിഴക്കന്‍ നാടുകളിലേയും വടക്കന്‍ അമേരിക്കയിലേയും ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വി പി എസ് ഹെല്‍ത്ത്‌കെയര്‍. വി പി എസ് ഹെല്‍ത്ത് കെയറിന്റെ സേവനങ്ങള്‍ എല്ലായിടത്തും എത്തിക്കുന്നതില്‍ ഇനി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ആയിരിക്കും ചുക്കാന്‍ പിടിക്കുക.

 

---- facebook comment plugin here -----

Latest