Connect with us

Business

സഊദിയുടെ ആരോഗ്യ മേഖലക്ക് കരുത്തേകുന്ന പദ്ധതികളുമായി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്

ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജലുമായുള്ള കൂടിക്കാഴ്ചയില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍ വിശദീകരിച്ചു

Published

|

Last Updated

റിയാദ്  | ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങള്‍ പങ്കുവയ്ക്കുന്ന ഏറ്റവും വലിയ വേദികളില്‍ ഒന്നായ ഗ്ലോബല്‍ ഹെല്‍ത്ത് എക്സിബിഷനില്‍ സൗദി അറേബ്യയുടെ ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന പദ്ധതികള്‍ അനാവരണം ചെയ്ത് ബുര്‍ജീല്‍ ഹോള്‍ഡിങ്സ്. സൗദിയിലെ പ്രാഥമിക ആരോഗ്യ മേഖല ശക്തമാക്കുന്നതോടൊപ്പം മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അല്‍കല്‍മ, ഡേ സര്‍ജറി ശൃംഖലയായ ബുര്‍ജീല്‍ വണ്‍ പദ്ധതികളാണ് ഗ്രൂപ്പ് അനാവരണം ചെയ്തത്. കഴിഞ്ഞ വര്ഷം പ്രവര്‍ത്തനം തുടങ്ങി രാജ്യമെമ്പാടും 28 കേന്ദ്രങ്ങള്‍ തുറന്ന ഫിസിയോതെറാബിയ നെറ്റ്വര്‍ക്കിന് പിന്നാലെയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ഗ്രൂപ്പിന്റെ തീരുമാനം.

സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ ജലാജലുമായുള്ള കൂടിക്കാഴ്ചയില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ ഗ്രൂപ്പിന്റെ ഭാവി പദ്ധതികള്‍ വിശദീകരിച്ചു. രോഗപ്രതിരോധം, നിയന്ത്രണം, പരിചരണം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര സേവനമാണ് അല്‍ കല്‍മ മുന്നോട്ട് വെക്കുന്നത്. സ്‌പെഷ്യലൈസ്ഡ് പ്രൈമറി സെന്ററുകള്‍, ഹെല്‍ത്ത് റിസ്‌ക് മാനേജ്മന്റ് എന്നിവ മൂല്യാധിഷ്ഠിത പരിചരണവുമായി സമന്വയിപ്പിച്ചു അടുത്ത ദശകത്തിനുള്ളില്‍ മിഡില്‍ ഈസ്റ്റിലെ 30 ദശലക്ഷം രോഗികളിലേക്ക് എത്തുക എന്നതാണ് ലക്ഷ്യം. അതേസമയം സൗദിയിലെ ആംബുലേറ്ററി കെയറിനുള്ള പരിഹാരമാണ് ബുര്‍ജീലിന്റെ ഡേ സര്‍ജറി സെന്ററുകളുടെ പ്രത്യേക ശൃംഖലയായ ബുര്‍ജീല്‍ വണ്‍. ഉയര്‍ന്ന നിലവാരമുള്ള ചികിത്സ ഒരു ദിവസത്തിനുള്ളില്‍ തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത. ഓങ്കോളജി, അഡ്വാന്‍സ്ഡ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി തുടങ്ങിയ പ്രധാന സ്‌പെഷ്യാലിറ്റികളിലുടനീളം മിനിമലി ഇന്‍വെയ്സിവ് സര്‍ജിക്കല്‍ രീതികള്‍ ഈ കേന്ദ്രങ്ങള്‍ നല്‍കും. റോബോട്ടിക്‌സും മറ്റ് അത്യാധുനിക സാങ്കേതിക വിദ്യകളും സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ബുര്‍ജീല്‍ വണ്‍ രോഗികള്‍ക്ക് ദീര്‍ഘകാല ആശുപത്രി വാസത്തിന്റെ ആവശ്യമില്ലാതെ തന്നെ ലോകോത്തര പരിചരണം ലഭ്യമാക്കും. 2025-ഓടെ റിയാദില്‍ തുറക്കുന്ന ആദ്യത്തെ രണ്ട് ബുര്‍ജീല്‍ വണ്‍ സെന്ററുകളില്‍ ലഭ്യമാകുന്ന അത്യാധുനിക സാങ്കേതികവിദ്യകളും സേവനങ്ങളും ചടങ്ങില്‍ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി. ‘മേക്കിങ് സ്‌പേസ് ഫോര്‍ ഇന്നോവഷന്‍’ എന്ന പ്രമേയത്തില്‍ ഗ്ലോബല്‍ ഹെല്‍ത്തില്‍ പങ്കെടുക്കുന്ന ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ ബൂത്തില്‍ സഹമന്ത്രിമാരും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമടക്കം നിരവധി പേരാണ് ചര്‍ച്ചകള്‍ക്കായെത്തിയത്. പ്രാഥമിക ആരോഗ്യ മാതൃകയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൗദി അറേബ്യയുടെ വിഷന്‍ 2030നോട് ചേര്‍ന്ന് നില്‍ക്കുന്നവയാണ് ബുര്‍ജീലിന്റെ പുതിയ പദ്ധതികള്‍. എക്‌സിബിഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് ബുര്‍ജീലിന്റെ ബൂത്തില്‍ ഏറ്റവും പുതിയ ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ പരിചയപ്പെടാനും അവസരം ലഭിച്ചു. ഇതോടൊപ്പം ഫീറ്റല്‍ മെഡിസിന്‍, ഓര്‍ത്തോപീഡിക്‌സ്, ഓങ്കോളജി, പീഡിയാട്രിക്‌സ്, ഹൃദയ സംബന്ധമായ പരിചരണം തുടങ്ങി സങ്കീര്‍ണ പരിചരണ മേഖലയിലുള്ള സേവനങ്ങളും മേളയില്‍ ബുര്‍ജീല്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Latest