Kerala
കോട്ടയത്ത് വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം| കോട്ടയത്ത് വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. മണര്‍കാട് ആമലക്കുന്ന് കാഞ്ഞിരത്തിങ്കല്‍ തങ്കമ്മയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികളാണ് വീടിനുള്ളില്‍ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ എടുത്തു. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----