Connect with us

International

നേപ്പാളില്‍ ബസ് അപകടം; 12 പേര്‍ മരിച്ചു

മരിച്ചവരില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

Published

|

Last Updated

കാഠ്മണ്ഡു|നേപ്പാളില്‍ വന്‍ വാഹനാപകടം. മധ്യ-പടിഞ്ഞാറന്‍ നേപ്പാളിലെ ഡാങ് ജില്ലയില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ 12 പേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ആകെ എട്ട് മൃതദേഹങ്ങള്‍ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

വെള്ളിയാഴ്ച രാത്രി വൈകി ഭലുബാംഗില്‍ വെച്ചാണ് ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞത്. ബാങ്കെയിലെ നേപ്പാള്‍ ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് തെന്നി രപ്തി നദിയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

 

Latest