Kerala
പട്ടാമ്പിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
ഓങ്ങല്ലൂരിലെ പലചരക്ക് കടയിലെ ജീവനക്കാരനായ അമീന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അപകടം
പാലക്കാട്| പട്ടാമ്പി വാടാനാംകുറുശ്ശിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ പൊയിലൂര്‍ സ്വദേശി തഴത്തെതില്‍ മുഹമ്മദലിയുടെ മകന്‍ അമീന്‍ (21) ആണ് മരിച്ചത്. പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനംകുറുശ്ശി വില്ലേജ് പരിസരത്ത് രാവിലെ എട്ടരയോടെയാണ് അപകടംമുണ്ടായത്.
വാടാനംകുറുശ്ശിയില്‍ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും പട്ടാമ്പിയില്‍ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഓങ്ങല്ലൂരിലെ പലചരക്ക് കടയിലെ ജീവനക്കാരനായ അമീന്‍ രാവിലെ കടയിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.